ജാലകം

Monday, August 1, 2011

പ്രയാസി

'ആണുങ്ങളായാല്‍ കുറച്ചൊക്ക കാര്യബോധം വേണം '.അവള്‍ പറയുന്നു .
അയാളാകട്ടെ മുറ്റത്ത്‌ പൂത്തിറങ്ങിയ ആതിര  നിലാവില്‍ കണ്ണ് നട്ട്‌ അങ്ങനെ.......
'ഒക്കെ നമ്മുടെ നല്ലതിനല്ലേ ......?നമ്മുടെ മക്കള്‍ക്ക്‌ വേണ്ടിയല്ലേ....?''  
മിഴികളിൽ കർക്കിടകപ്പേമാരി നിറച്ച് കൊണ്ട് അവള്‍ ഒടുവിലത്തെ ആയുധവും പുറത്ത് ഏടുക്കുന്നു ........
സൗദിയിലേക്കാണ്, മൂന്നു കൊല്ലമാണ്, അത് വരെ.....നാടുവിട്ടു .....കൂടുവിട്ടു ....കൂട്ടരെ വിട്ട് .......
ദൈവമേ........നെഞ്ചിലടിക്കുന്നത് സങ്കടത്തിന്റെ    മരുക്കാറ്റോ......?
ഒരുപാടു കൂട്ടിയും അതിലേറെ കിഴിച്ചും അത് കൊണ്ട് ഗുണിച്ചും പിന്നെ ഹരിച്ചും ഒടുവില്‍ ഒരു പ്രവാസിയാകാന്‍ തന്നെ തീരുമാനിച്ചു അയാള്‍ ......
''അച്ഛന്‍ പോവരുത് ......''
അമ്പിളിക്കണ്ണുകളിൽ നീർ  തുളുമ്പിക്കൊണ്ട് മകന്‍........ 
''ഇല്ല മോനെ .......നിന്നെവിട്ടെങ്ങോട്ടുമില്ലച്ഛന്‍ ........''ഏന്നൊരു കണ്ണീരുമ്മയില്‍ നനയവേ .........
മകന്‍ പറയുന്നു .
''അച്ഛന്‍ ഇപ്പൊ ഈ ഇരുട്ടത്ത്‌ പോവണ്ടാന്നാ പറഞ്ഞത്  ......
നാളെ നേരം വെളുത്തിട്ട് -ഒരു വലിയ പെട്ടി ഒക്കെ  എടുത്തിട്ട് ,
അവിടെ എത്തിയാലുടനെ മോന് ലാപ്‌ ടോപ്പ് ,ഐഫോണ് ,ടാബ് ലെറ്റ്‌ ,പിന്നെ .............'' 

6 comments:

  1. നന്നായിട്ടുണ്ട് പ്രവാസിയുടെ തുടക്കം.. എല്ലാ വിധ ആശംസകളും..

    ReplyDelete
  2. ഹ ഹ..മോന്‍ ആള് കൊള്ളാലോ..തുടക്കം കൊള്ളാം..ആശംസകള്‍.

    ReplyDelete
  3. പ്രിയ ജിഫ്....ഉദ്ഘാടനം തങ്ങളാണ് സാധാരണ.ഇതിപ്പോള്‍ താങ്കളാണ്.....നന്ദി....
    ദുബൈക്കാരാ.....മോന്‍ നമ്മുടെ കുട്ട്യാലിയുടെ ഇടവലക്കാരനാണ്....

    ReplyDelete
  4. വളരെ നന്നായിട്ടുണ്ട്....എല്ലാ ആശംസകളും നേരുന്നു...

    ReplyDelete
  5. oro pravasiyum kanneerilolippicha oru punchiriyann...........choottilolippicha velicham.............vakkurangangathirikkatte,,,,,,,,,,,,,,,,,,,,vakkinte sahayathrikann...............................

    ReplyDelete