കൂട്ടുകാരന് പെണ്ണ് കാണാന്‍ പോയപ്പോയാണ് ആദ്യമായി അയാള്‍ അവളെ കാണുന്നത്.
നീല വിരിയിട്ട ജാലകത്തിനപ്പുറത്ത് നിന്നും മിന്നുന്നൊരു നക്ഷത്രം കണക്കേ എത്തി നോക്കിയ ആ കണ്ണുകള്‍.......
''എനിക്കയാളെ ഒട്ടും ഇഷ്ടമായില്ല..... പക്ഷേ,കൂടെ വന്ന ആളെ....'' അവള് അച്ഛനോട് പറഞ്ഞു......
പിന്നീടെല്ലാം പെട്ടെന്നായിരുന്നു.
പൊന്ന് മിന്നുന്ന പുടവയും നക്ഷത്രം പൂത്ത കണ്ണുകളുമായി വിവാഹ മണ്ഡപത്തില്‍ അയാളുടെ അരികിലായി അവള് ഇരുന്നു.
ആദ്യ രാത്രിയില്‍ അയാള്‍ പറഞ്ഞു;
ആദ്യ രാത്രിയില്‍ അയാള്‍ പറഞ്ഞു;
''ഇനി മുതല്‍ ഞാന്‍ കണ്ണാടിയില്‍ നോക്കില്ല...പകരം നിന്റെ കവിളത്ത്.....''
അത് കേട്ട് മദിച്ച് പൂത്ത കുട മുല്ലത്തയ്യ് പോലെ അവളാകെ പൂത്തുലഞ്ഞു പോയി....
ഇണയുടെ കവിളില്‍ കണ്ണാടി നോക്കി കാലം കഴിയവേ,ഊതിയിട്ടും കെടാതെ കത്തുന്ന അവളുടെ കണ്ണിലെ നക്ഷത്രത്തിളക്കം അയാളെ വല്ലാതെ അസ്വസ്ഥത പെടുത്താന്‍ തുടങ്ങിയിരുന്നു ........
അങ്ങനെയാണ് കൂട്ടുകെട്ടുകളുടെ കണ്ണാടിച്ചില്ലുകൾ ഓരോന്നായി തച്ചുടക്കാന്‍ തുടങ്ങിയത് അയാള്‍....
ഒടുവിലൊരു ദിവസം അവളുടെ കണ്ണാടിക്ക വിളിലും പതിഞ്ഞു അയാളുടെ കൈപ്പടം ..........!!!
ഒടുവിലൊരു ദിവസം അവളുടെ കണ്ണാടിക്ക വിളിലും പതിഞ്ഞു അയാളുടെ കൈപ്പടം ..........!!!