Tuesday, October 4, 2011

നക്ഷത്രക്കണ്ണുള്ള പെണ്ണ്കൂട്ടുകാരന് പെണ്ണ് കാണാന്‍ പോയപ്പോയാണ് ആദ്യമായി അയാള്‍ അവളെ കാണുന്നത്.
നീല വിരിയിട്ട ജാലകത്തിനപ്പുറത്ത് നിന്നും മിന്നുന്നൊരു നക്ഷത്രം കണക്കേ എത്തി നോക്കിയ ആ കണ്ണുകള്‍.......
''എനിക്കയാളെ ഒട്ടും  ഇഷ്ടമായില്ല..... പക്ഷേ,കൂടെ വന്ന ആളെ....'' അവള്‍ അച്ഛനോട് പറഞ്ഞു......
പിന്നീടെല്ലാം പെട്ടെന്നായിരുന്നു.
പൊന്ന്‌ മിന്നുന്ന പുടവയും  നക്ഷത്രം പൂത്ത കണ്ണുകളുമായി വിവാഹ മണ്ഡപത്തില്‍ അയാളുടെ അരികിലായി അവള്‍ ഇരുന്നു.
ആദ്യ രാത്രിയില്‍ അയാള്‍ പറഞ്ഞു;
''ഇനി മുതല്‍ ഞാന്‍ കണ്ണാടിയില്‍ നോക്കില്ല...പകരം നിന്‍റെ കവിളത്ത്.....''
അത് കേട്ട് മദിച്ച് പൂത്ത കുട മുല്ലത്തയ്യ്‌ പോലെ അവളാകെ പൂത്തുലഞ്ഞു പോയി....
ഇണയുടെ കവിളില്‍ കണ്ണാടി നോക്കി കാലം കഴിയവേ,ഊതിയിട്ടും കെടാതെ കത്തുന്ന അവളുടെ കണ്ണിലെ നക്ഷത്രത്തിളക്കം അയാളെ വല്ലാതെ അസ്വസ്ഥത പെടുത്താന്‍ തുടങ്ങിയിരുന്നു ........
അങ്ങനെയാണ് കൂട്ടുകെട്ടുകളുടെ കണ്ണാടിച്ചില്ലുകൾ ഓരോന്നായി തച്ചുടക്കാന്‍ തുടങ്ങിയത് അയാള്‍....
ഒടുവിലൊരു ദിവസം അവളുടെ കണ്ണാടിക്ക വിളിലും പതിഞ്ഞു അയാളുടെ കൈപ്പടം ..........!!!


27 comments:

 1. കണ്ണാടി നന്നായാല്‍ ചെങ്ങാതി വേണ്ടാ.................

  ReplyDelete
 2. ഒതുക്കത്തോടെ കഥ പറയുന്ന ക്രാഫ്റ്റ് കൈയ്യിലുണ്ടല്ലോ. Keep it up.

  ReplyDelete
 3. കഥ പറഞ്ഞ രീതിയൊക്കെ നന്നായിട്ടുണ്ട്.
  അതേ സമയം എന്തോ ഒരു അപൂര്‍ണ്ണതയും.
  അതൊരുപക്ഷേ പരിചയമുള്ള ഒരു വിഷയമാണ് കഥയായി വന്നത് എന്നുകൊണ്ടുമാവാം.
  നല്ല കഥകള്‍ ഇനിയും വരട്ടെ. ആശംസകള്‍

  ReplyDelete
 4. വായിക്കാന്‍ നല്ല രസം..

  ReplyDelete
 5. ഒടുവിലൊരു ദിവസം അവളുടെ കണ്ണാടി ക്കവിളിലും പതിഞ്ഞു അയാളുടെ കൈപ്പടം......!!!

  ഒടുവില്‍ അതും സംഭവിച്ചു അല്ലെ ..........

  ReplyDelete
 6. എത്ര സിമ്പിള്‍ ആയി കഥ പറഞ്ഞു... കഥ പറച്ചിലിന്റെ ഈ ശൈലി അപാരം.... ആശംസകള്‍....

  കഥ ഇഷ്ടപ്പെട്ടു....

  ReplyDelete
 7. ithu ningalude atholiyano?ee sundaramaya photo etha sthalam?

  ReplyDelete
 8. കഥ നന്നായ് ... ഒരു അപൂര്‍ണ്ണത എനിക്കും തോന്നി

  ReplyDelete
 9. ആകസ്മികമായാണ് താങ്കളുടെ ബ്ലോഗില്‍ എത്തിയത്. നക്ഷത്ര കണ്ണുള്ള പെണ്ണ് ഒരു നല്ല കഥ. പക്ഷെ നാടകീയത വരുത്തുവാന്‍ ഒരു ആവിശ്യമില്ലാത്ത ശ്രമം നടത്തി . (മറ്റുകഥകള്‍ കൂടി പിന്നോട്ട് പോയി നോക്കി എല്ലാം നല്ല അത്തോളി കഥകള്‍ ) ചിലമ്പ് ഏറെ നന്നായി. ഇര തേടുന്ന അമ്മ എന്ന കഥ അത്യുഗ്രന്‍. ജംഗമ വിളക്ക് എന്ന കഥയും വായിച്ചു. എല്ലാ കഥകള്‍ക്കും കോടി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍

  ReplyDelete
 10. ഇസ്മായിലെ... എന്റെ ബ്ലോഗ്ഗില്‍ വന്നോരുടെ പൊറകെ പോക ... അത് എന്റെ ഒരു സ്വഭാവമാണ് .... ഇത്രയും കുറച്ചു വരികളില്‍ കഥകള്‍ പറയാന്‍ എങ്ങിനെ കഴിയുന്നു സുഹൃത്തേ .... അപാര കഴിവ് ... എല്ലാം ഇഷ്ടമായെങ്കിലും ഏറ്റവും ഇഷ്ടപെട്ടത് ചിലമ്പ് തന്നെ ..... ആശംസകള്‍

  ReplyDelete
 11. ഒറ്റവാക്കില്‍ പറയാം ,നന്നായി .ഇനിയും എഴുതൂ :)

  ReplyDelete
 12. ഒടുവിലൊരു ദിവസം അവളുടെ കണ്ണാടി ക്കവിളിലും പതിഞ്ഞു അയാളുടെ കൈപ്പടം......!!!

  !!!!മനസ്സമാധാനം നഷ്ട്ടപെട്ടാല്‍ എന്നാ ചെയ്യാനാ ??!!!

  ഇസ്മായില്‍ ,,ഒതുക്കമുള്ള വരികള്‍ !!

  ReplyDelete
 13. ഇതില്‍ ചെറുവാടി പറഞ്ഞ അഭിപ്രായം മാത്രമാണ് എനിക്കും ഉള്ളത് നല്ല ഒരു ത്രെഡ് ആണ് പക്ഷേ ഒന്ന് മോന്ചാക്കാംആയിരുന്നു

  ReplyDelete
 14. പൂര്‍ണ്ണത ഇല്ലാത്തപോലെ തോന്നുന്നു. എഴുതാനുള്ള കഴിവുണ്ട്. ഒന്നുകൂടെ ഉഷാറാക്കണം.

  പിന്നെ കഥയുടെ പേരില്‍ തന്നെ അക്ഷരതെറ്റ് കാണുന്നു. ശരിയാക്കൂ... ആശംസകള്‍

  ReplyDelete
 15. കാച്ചിക്കുറുക്കിയ അത്തോളികഥകള്‍ ഇഷ്ടായിട്ടോ !

  ReplyDelete
 16. പ്രിയപ്പെട്ട സുഹൃത്തേ,
  ഈ പൂക്കളാണ് ഹനുമാന്കിരീടം അല്ലെങ്കില്‍ കൃഷ്ണാ കിരീടം !എന്റെ അച്ഛന്റെ വീട്ടില്‍ ഈ പൂക്കള്‍ ഉണ്ട്!
  കഥ നന്നായി! പക്ഷെ എവിടെയോ എന്തോ അപൂര്‍ണത തോന്നി!
  ആശംസകള്‍!
  സസ്നേഹം,
  അനു

  ReplyDelete
 17. @ പ്രദീപ്ജി -നന്ദി -ആദ്യം തന്നെ എത്തി ആശംസകള്‍ പറഞ്ഞ ത്തിനു.....
  @ ചെറുവാടി -നന്ദി -നല്ലവാക്കു പറഞ്ഞു കൈ പിടിച്ചതിന്........
  @ പ്രിയ ജിഫ് -നന്ദി -ഇനിയും വൈകാതെ എത്തിയതിനു ....
  @ കൊച്ചുമോള്‍ -നന്ദി -എന്‍റെ മുറ്റത്തെക്കുള്ള ഈവരവിനു.....
  @ khadu -നന്ദി.................
  @ ഷീബ -അത്തോളിയില്‍ കോരപ്പുഴ -കുനിയില്‍ കടവ് പ്രദേശമാണ് ചിത്രം...
  @ അനീഷ്‌ -കാലം നമ്മളെ പൂര്‍ണ്ണത യിലെത്തിക്കുമെന്നു പ്രത്യാശ....നന്ദി....
  @ കാണക്കൂര്‍-വരവിനും വായനക്കും പറച്ചിലിനും എല്ലാം ഒരു പാട് നന്ദി....
  @ കൊമ്പന്‍ മൂസക്കാ....അടുത്തത്‌ നന്നാവുമെന്ന് പ്രതീക്ഷിക്കാം....നന്ദി
  @ തിരിച്ചിലാന്‍-നന്ദി -തിരിച്ചറിവുകള്‍ തന്നതിന്....
  @ അനുപമ -ഞങ്ങള്‍ നാട്ടുകാര്‍ കൃഷ്ണ മുടി പൂവെന്നാണ് പറയുന്നത്....നന്ദി....
  @ ദുബൈക്കാരാ -നന്ദി....വീണ്ടും കാണണം നമുക്ക്......

  ReplyDelete
 18. വളരെ ലളിതമായി കഥ വളരെ വേഗം വായിച്ചു അധ്വാനം ഇല്ലാതെ മനസിലാക്കി പുണ്യവാളന്‍ സ്ഥലം വിടുന്നു അടുത്ത കഥയില്‍ കാണാം സ്നേഹാശംസകള്‍ @ ഞാന്‍ പുണ്യവാളന്‍

  ReplyDelete
 19. ഈ അത്തോളി ക്കഥ നന്നായിരിക്കുന്നു.മിനിക്കഥയാണ്.
  കറുത്തിരുണ്ട മഴ മേഘങ്ങള്‍ എന്നെ ഭയപ്പെടുത്തി ക്കൊണ്ട് വന്നു. ഞാന്‍ അതിനെ പ്രതിരോധിക്കാന്‍ തയ്യാറെടുത്തപ്പോഴേക്കും എന്നെ നോക്കി പരിഹസിച്ചു കൊണ്ട് അത് മറ്റൊരു ദിക്കിലേക്ക് പോയി. അത് പോലെ ഞാനും ഈ കഥ വായിക്കാന്‍ ഒന്ന് വിസ്തരിച്ചിരുന്ന പ്പോഴേക്കും കഥ തീര്‍ന്നു.എന്‍. എസ് . മാധവന്റെ ഹിഗ്വിറ്റ ഇത് പോലൊന്ന് എന്നെ കളിയാക്കിയിരുന്നു.ഈ രണ്ടു കഥയും ഒന്നാണ് എന്നല്ല പറഞ്ഞത്.ആശംസകള്‍ .

  ReplyDelete
 20. കല്യാണച്ചെറുക്കന്റെ കൂടെവന്ന ആളിനെ കെട്ടിപ്പിടിക്കേണ്ടിവന്നതല്ലേ കഷ്ടമായത്? എന്നാലും ആ കണ്ണാടിക്കവിളത്ത് ഒരു ചുംബനത്തിനുപകരം ‘കൈപ്പത്തിപ്പാട്’!!! ഇത്തിരി എരിവുകൂടി കൂട്ടാമായിരുന്നു, നല്ല ശൈലിയായതിനാൽ രസം വർദ്ധിച്ചേനെ.... ആശംസകൾ......ഈ രുചിയിൽത്തന്നെ ഇനിയും വിളമ്പുക.....

  ReplyDelete
 21. പുണ്യ വാളാ@-വരവിനും വായനക്കും നന്ദി
  നിസാര്‍ കാട്ടില്‍@-നന്ദി ഇനിയും വരുമല്ലോ.......
  v.a@-എരിവു കുറഞ്ഞെന്നു എല്ലാവര്‍ക്കുമുണ്ട് അഭിപ്രായം....അടുത്തതില്‍ ഇത്തിരി കുരുമുളക് അധികം ചേര്‍ത്തേക്കാം....നന്ദി.....

  ReplyDelete
 22. അടിപൊളി കഥ ഇസ്മയില്‍ കാ..
  നല്ല ത്രെഡ്‌..
  ചുരുങ്ങിയ വാക്കുകളിലെ കഥ പറച്ചില്‍..
  എന്നാലും
  കുറച്ചുകൂടെ മൊഞ്ച് കൂടാമായിരുന്നെന്ന് ഒരു എളിയ അഭിപ്രായം..

  ആശംസകള്‍...

  ReplyDelete
 23. ബെസ്റ്റ് കണ്ണാ ബെസ്റ്റ്. ചങ്ങാതി റോങ്ങായാൽ കണ്ണാടി പൊട്ടും!
  ഹഹഹ. കൊള്ളാം മാഷേ.

  ReplyDelete
 24. ഇസ്മൈല്‍ ഇക്കാ ...നല്ല രസമുണ്ട് വായിക്കാന്‍ .....കുറച്ചു വരികള്കൊണ്ട് ...വിത്യസ്തമായി പറഞ്ഞു എല്ലാ നന്മകളും നേരുന്നു

  ReplyDelete
 25. അക്ഷരാര്‍ഥത്തില്‍ ഞാന്‍ ഞെട്ടി. ഒടുക്കത്തെ കയ്യടക്കം. എന്തിനാ നീട്ടി വലിച്ചു എഴുതുന്നത്. കുറഞ്ഞ അക്ഷരങ്ങള്‍ താങ്കള്‍ ഇന്ദ്രജാലം തീര്‍ത്തിരിക്കുന്നു.

  ReplyDelete
 26. എന്നാല്ലും കണ്ണാടി അടിച്ചു പൊളിച്ചല്ലോ ........ദുഷ്ട്ടന്‍

  ReplyDelete