Sunday, November 20, 2011

കലിയന്‍

ഒരു മഴ നേരത്ത് നഗരത്തിലെ ഫ്ലാറ്റിന്‍റെ സ്വാസ്ഥ്യം നുകര്‍ന്നിരിക്കുന്ന അയാളോട് മകന്‍ പറഞ്ഞു..
''അച്ഛാ,അച്ഛനൊരു കഥ പറ...''
ജാലകക്കാഴ്ചയിലെ കറുത്തിരുണ്ട ആകാശം നോക്കിയിരിക്കവേ,ഉള്ളില്‍ ഒരു കഥ കനത്തു വരുന്നത് അയാള്‍ അറിഞ്ഞു......
ഇപ്പോള്‍ അങ്ങ് ദൂരെ,പുഴയോരത്തെ തറവാട്ടു  മുറ്റത്തു കര്‍ക്കിടകപ്പേമാരി തകര്‍ത്ത് പെയ്യുന്നത് പച്ചച്ചതഴപ്പായ് അയാള്‍ക്ക്‌ മുന്‍പില്‍........
അയാള്‍ കഥ പറഞ്ഞു തുടങ്ങി.........
''കലിയാ കലിയാ കൂയ് കൂയ്......ചക്കയും മാങ്ങയും കൂയ് കൂയ്...''
''അങ്ങനെ പറഞ്ഞാല്‍ ചക്കയും മാങ്ങയും കിട്ട്വോ....''വാക്കുകളില്‍ സംശയം 
നിറച്ചു കൊണ്ട് മകന്‍.....
''അതിലെന്തു സംശയം.....''ഉത്സാഹത്തോടെ അയാള്‍  പഴയ അഞ്ചു വയസ്സുകാരന്‍ കുട്ടിയായി.
മകനാവട്ടെ,ഉണ്ടക്കണ്ണുകളില്‍ കുസിര്‍തിത്തിരി  കത്തിച്ചു കൊണ്ട് പുറത്തു ആര്‍ത്തു പെയ്യുന്ന കര്‍ക്കിടക പ്പേമാരിയിലേക്ക് തന്‍റെ ആവശ്യമെറിഞ്ഞു.
''കലിയാ കലിയാ കൂയ് ,
കൂയ് .....കെ എഫ് സിയും ,കൊക്കോ കോളയും കൂയ് ....കൂയ് ..........!
35 comments:

 1. ഇന്നത്തെ കുഞ്ഞുങ്ങള്‍ ഇതല്ല ഇതിനപ്പുറവും പറയും... അവരുടെ ലോകം അതാണല്ലോ...
  കലിയാ കലിയാ കൂയ് കൂയ്......ചക്കയും മാങ്ങയും കൂയ് കൂയ്...''...ഇതൊക്കെ ഇനി കഥകളില്‍ മാത്രം...

  ഇക്കാ.... വിഷയം പലരും പറഞ്ഞതാണെങ്കിലും... ഇക്കയുടെ കാച്ചി കുറുക്കിയ വാക്കുകളില്‍ വായിക്കാന്‍ നല്ല സുഖം...

  ഇനിയും എഴുതുക....ആശംസകള്‍..

  ReplyDelete
 2. ഓടിനടന്ന് കളിച്ചും ചിരിച്ചും അത്യാവശ്യം മറിഞ്ഞുവീണുമൊക്കെ ആർത്തുല്ലസിച്ച് ആസ്വദിച്ചിരുന്ന ബാല്യം മനോഹരമാണ്. മാഞ്ചോട്ടിലെ മത്സരങ്ങളും കുയിലിന്റെ പാട്ടിനു മറുപാട്ടു പാടലുമൊക്കെ ഇന്നത്തെ കുഞ്ഞുങ്ങൾക്ക് അന്യമാവുകയാണോ..?

  ReplyDelete
 3. കാലം മാറിയപ്പോള്‍ ആവശ്യങ്ങളും മാറി ...:)

  ReplyDelete
 4. 1. "ഒരു മഴ നേരത്ത്"+
  2.."നഗരത്തിലെ ഫ്ലാറ്റിന്‍റെ സ്വാസ്ഥ്യം"+
  3.."നുകര്‍ന്നിരിക്കുന്ന അയാളോട്.."=
  അപ്പോള്‍ അയാള്‍ മാറിപ്പോയിരിക്കുന്നു എന്ന് സാരം .ഇനി കഥകളില്‍ മാതരമേ
  ''കര്‍ക്കിടകപ്പേമാരി തകര്‍ത്ത് പെയ്യൂ .
  പിന്നെ കാലത്തിന്റെ അനുരൂപീകരണം. മകന്‍ അത് പൂരിപ്പിക്കേണ്ടത് നിയോഗം.
  അച്ഛനെ വര്‍ത്തമാന കാലത്തിന്റെ മഴയില്‍ കുളിപ്പിക്കാന്‍ ഒരു കൂയ് വിളി കൊണ്ട് സാധിക്കും.

  ReplyDelete
 5. കലിയാ കലിയാ
  ബര്‍ഗറും കെ എഫ് സി യും താ
  കലി കാലം :)

  ReplyDelete
 6. നാല് വരികളില്‍ ഒരു കഥാമര്‍മ്മം ...
  എല്ലാ അത്തോളി കഥകളിലും കണ്ട പോലെ
  ഇതും ഇന്നത്തെ ചിന്താ വിഷയം..
  ആശംസകളോടെ ... ( തുഞ്ചാണി )

  ReplyDelete
 7. കലിയാ..കലിയാ...ഇങ്ങനെ എത്ര വിളിച്ചു കൂവിയിരിക്കുന്നു..അവസാന വരി "ഐ ഫോണും ലാപ്‌ ടോപും കൂയ് കൂയ് .....എന്നാക്കിയാല്‍ നന്നായിരിക്കും "

  ReplyDelete
 8. പണ്ടത്തെ കാലം ഓര്‍ത്തു പോയി .... പക്ഷെ ഞങ്ങള്‍ പറഞ്ഞിരുന്നത് കാലിയാ എന്നായിരുന്നില്ല എത്ര ഓര്‍ത്തിട്ടും ആ വാക്ക് ഓര്‍മ്മയില്‍ വരുന്നില്ല .. ഏതായാലും രമേശ്‌ സര്‍ പറഞ്ഞ പോലെ കാലം മാറിയപ്പോള്‍ ആവശ്യങ്ങളും മാറി ഓര്‍മ്മകളിലൂടെ യാത്ര ചെയ്യിച്ചതിനു ഒത്തിരി നന്ദി..

  ReplyDelete
 9. തകര്‍പ്പന്‍.
  മഴയെന്ന യാഥാര്‍ത്ഥ്യവും കഥയെന്ന കല്പനയും മാത്രം മാത്രം മാറിയിട്ടില്ല.
  പുതിയ കാലത്തിനു പുതിയ ആവശ്യം. ഫ്ലാറ്റിലെ ചതിരത്തിലെ കുഞ്ഞ് ചക്കയും മാങ്ങയും ആവശ്യപ്പെടുന്നത്
  എങ്ങനെ.

  ReplyDelete
 10. നന്നായി പറഞ്ഞു കാലങ്ങൽ തമ്മിലുള്ള അന്തരം.. അഭിനന്ദനങ്ങൾ..

  ReplyDelete
 11. കലിയാ കലിയാ കൂയ് കൂയ്..

  ReplyDelete
 12. ഇസ്മായില്‍ കാ..
  ഈ കാച്ചിക്കുറുക്കലും കൊള്ളാം ട്ടോ..

  ഹല്ലാ, എവിടുന്ന് വരുന്നു മാഷേ..ഈ വകയൊക്കെ...?

  കലക്കന്‍...ആശംസകള്‍..!!

  ReplyDelete
 13. ഹഹഹ..ഐ ഫോണും ലാപ്‌ ടോപും കൂയ് കൂയ് ..... പുതിയ തലമുറക്കറിയില്ലല്ലോ പഴയ നാട്ടിന്‍ പുറത്തിന്റെ മനോഹാരിതയും നിറങ്ങളും..

  ReplyDelete
 14. പഹയാ
  പെരുത്ത്‌ പുത്തിയാണല്ലാ. വായിച്ചു. എന്നെ ഒടിച്ചു മടക്കി അന്‍റെ പോക്കറ്റില്‍ ആക്കീലോ." എന്നെക്കുറിച്ച്" വായിച്ചു അല്പം വിഷമിച്ചു കേട്ടോ. ബാക്കികൂടെ വായിക്കട്ടെ. കഴിവ് വച്ച് നോക്കുമ്പോള്‍ ഇങ്ങള് കണ്ട്രാക്കും ഇമ്മള് കയ്യളുമാ.

  ReplyDelete
 15. കലിയന്‍ കൊണ്ട് തുള്ളാന്‍ അനുവതിക്കില്ല
  കാലം കുറെ മുനോട്ടു പോയി മാഷേ...
  ഇപ്പോള്‍ തൈവം വാള്‍മാര്‍ട്ടും , കെ എഫ് സി യും ഒക്കെയാ...
  എന്തൊരു കലികാലം

  നല്ല പ്രതിഷേധം .....
  എഴുത്തുകാര്‍ വിപ്ലവത്തിന് കളമൊരുക്കുന്നു
  ഇസ്മയില്‍ മാഷിനു ആശംസകള്‍

  ReplyDelete
 16. നന്നായി അവതരിപ്പിച്ചു. ഒറ്റയിരിപ്പിന് വായിച്ചു.
  അഭിനന്ദനങ്ങള്‍

  ReplyDelete
 17. AASHAMSAKAL............ PLS VISIT MY BLOG AND SUPPORT A SERIOUS ISSUE.............

  ReplyDelete
 18. എത്താന്‍ ഇത്തിരി വൈകി ഇസ്മായില്‍.
  കഥയുടെ പൂര്‍ത്തീകരണത്തിന് മകന്‍ അവസാനം പറഞ്ഞ വാക്കുകള്‍ വേണം. അത് നന്നായി അവതരിപ്പിക്കുകയും ചെയ്തു.
  പക്ഷെ അത് മാറ്റി വായിക്കാനാണ് എനിക്കിഷ്ടം.
  ''കലിയാ കലിയാ കൂയ് കൂയ്......ചക്കയും മാങ്ങയും കൂയ് കൂയ്...''
  നല്ല ആസ്വാദനം തരുന്നു ഇസ്മായിലിന്റെ കഥകള്‍

  ReplyDelete
 19. എല്ലാവരും തിരക്കിലാണ്
  അതിനാല്‍ കുഞ്ഞിക്കഥകള്‍ തന്നെ ഭേദം.
  ചുരുക്കം വാക്കുകളില്‍ ഒരു സത്യം ഭംഗിയായി ഉള്‍ക്കൊള്ളിച്ചു.

  അന്നത്തെ ബാല്യത്തില്‍ മഴവെള്ളം കാണുമ്പോള്‍ അതില്‍ ഒരു കടലാസു വഞ്ചിയിറക്കാന്‍ അവന്‍ ശ്രമിക്കും.
  ഇന്നത്തെ ബാല്യത്തില്‍ ഒരുപക്ഷെ ആ മഴവെള്ളം എങ്ങനെ ഭൂമിക്കടിയിലേക്ക് ഇറക്കിവിടാം എന്നായിരിക്കാം.
  നാടോടുമ്പോള്‍ നടുവേ എന്നല്ലേ ....
  അടുത്ത തലമുറ എന്തായിരിക്കും ചിന്തിക്കുക എന്ന് ചിന്തിക്കാന്‍ പോലും നാം അശക്തരാണ്.

  ReplyDelete
 20. ഇത് വായിച്ചപ്പോള്‍ ഞാന്‍ പോയത് ഓര്‍മകളിലേക്കാണ്. കായ്ക്കാത്ത പ്ലാവ് നോക്കി ഉമ്മ പറയുമായിരുന്നു 'കലിയാ.. ഞമ്മളെ പ്ലാവിന്റെ ചോട്ടില്‍കൂടെ പോ' എന്ന്

  നന്നായി പറഞ്ഞു

  ReplyDelete
 21. ''കലിയാ കലിയാ കൂയ് കൂയ്......ചക്കയും മാങ്ങയും കൂയ് കൂയ്...''
  ഇസ്മയില്‍ കുറുമ്പടി പറഞ്ഞതുപോലെ ‘എല്ലാവരും തിരക്കിലാണ്
  അതിനാല്‍ കുഞ്ഞിക്കഥകള്‍ തന്നെ ഭേദം.
  ചുരുക്കം വാക്കുകളില്‍ ഒരു സത്യം ഭംഗിയായി ഉള്‍ക്കൊള്ളിച്ചു‘. അഭിനന്ദനങ്ങള്‍...

  ReplyDelete
 22. അവന്‍ ഒരു ബ്ലോഗര്‍ ആണെങ്കില്‍ ഒരു പക്ഷെ ഇങ്ങനെ പറയുമായിരിക്കാം
  ''കലിയാ കലിയാ കൂയ് കൂയ്......പോസ്റ്റും കമന്റും കൂയ് കൂയ്...''
  ------------------------------------
  നല്ല വായന സമ്മാനിച്ച ഒരു കുഞ്ഞു പോസ്റ്റ് ആശംസകള്‍

  ReplyDelete
 23. aashamsakal....... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE.................

  ReplyDelete
 24. ഓര്‍മകളിലേക്ക് തിരികെ കൊണ്ടുപോയ കൊച്ചുകഥക്ക് അഭിനന്ദനങ്ങള്‍

  ReplyDelete
 25. ഓര്‍മ്മകളില്‍ ഒരു കലിയനുണ്ടായിരുന്നു...നിലക്കാതെ പെയ്ത ഒരു പേമാരി....
  കാലം കഴിയുമ്പോള്‍ എപ്പോഴെങ്കിലും നമ്മളിങ്ങനെ ഓര്‍ത്തെക്കാം...
  കൊള്ളാം ...:)

  ReplyDelete
 26. ചെറിയ കഥകളുടെ ക്രാഫ്റ്റ് വ്യത്യസ്ഥമാണ്.... കാര്‍ഷിക സംസ്കൃതിയുടെ ഉല്‍പ്പന്നമായ നാട്ടാചാരത്തെ പുത്തന്‍ നാഗരികതയുമായി കൂട്ടിയിണക്കി അതിവിദഗ്ദമായി ഒരു കൊച്ചു ചിമിഴിലാക്കി വെച്ചിരിക്കുന്നു.... ഈ വൈദഗ്ദ്യത്തെ അഭിനന്ദിക്കുന്നു....

  ReplyDelete
 27. ഒതുക്കിപ്പറഞ്ഞ വരികളില്‍ എല്ലാം അടങ്ങിയിരിക്കുന്നു.

  ReplyDelete
 28. Athimanoharam... cheriya kadha --- valiya ulladakkam.. kuttikal enthumaathram namme vishwasikkunnu.....
  veendum ezhuthuka....
  Warm Regards ... Santhosh Nair
  http://www.sulthankada.blogspot.in/

  ReplyDelete
 29. അസ്സലായിരിക്ക്നു  ReplyDelete