ജാലകം

Friday, April 12, 2013

റിയാലിറ്റി ഷോ ........



സന്ധ്യക്ക്‌ പതിവുള്ള കലഹത്തിനിടെ അവള്‍ പറഞ്ഞു.
''മടുത്തൂ എനിക്ക് നിങ്ങളോടൊത്തുള്ള ജീവിതം............'' 
മുറ്റത്തെ ഇരുട്ടിലേക്കോടിയിറങ്ങി,ഒരു വലിയ കല്ല്‌ കിണറ്റിലേക്ക് മറിച്ചിട്ട്, കിണറോരം മറഞ്ഞ് അവൾ  ഇരുന്നു .  
അയാളെ ഒന്ന് പേടിപ്പിക്കണമെന്നേ   അവൾ നിനച്ചിരുന്നുള്ളൂ.   

എല്ലാം കണ്ട്‌,അന്തി വിളക്കത്തിരുന്ന്  വലിയ വായില്‍ നിലവിളിച്ചുതുടങ്ങിയ മക്കളെ അയാള്‍ സമാധാനിപ്പിച്ചു.
''മക്കള് കരയല്ലേ.........ഇനിയിപ്പോ നാളെ നേരം വെളുത്ത് ,പോലീസും മെഡിക്കല്‍ കോളേജും പോസ്റ്റ്‌ മോര്‍ട്ടവും എല്ലാം കൂടി കെട്ടിയെടുക്കാന്‍ ഒരു പാടു വൈകും........''
''ഫാസ്റ്റ് ഫുഡില്‍ നിന്നും വല്ലതും വാങ്ങിക്കഴിച്ചിട്ട് തല്‍ ക്കാലം  നമുക്ക്  സുഖമായി ഉറങ്ങാം..................'' 
അയാൾ നിന്നു ചിരിച്ചു . 
മുറ്റത്തെ ഇരുട്ടില്‍, ശ്വാസം നിലച്ചു പോയി അവള്‍ക്ക്  .............
ഒതുക്കു കല്ലുകളില്‍ വേച്ച്, എങ്ങോട്ടെന്നില്ലാതെ ഇറങ്ങി നടന്നു അവള്‍ ... 

18 comments:

  1. കുഞ്ഞു കഥ പതിവ് പോലെ നന്നായി...
    പക്ഷെ.... നിങ്ങളുടെ മറ്റു രചനകളെ അപേക്ഷിച്ച് ഇതിനു ഒരു ഒരു കാമ്പ് ഇല്ലാതെ പൊയി... അതോ ഒരുപാട് കേട്ട് പോയ ഒരു വിശയമായത് കൊണ്ടോ ?
    എന്റെ തോന്നലാവാം ..

    നന്മകൾ ....

    ReplyDelete
  2. അങ്ങനെ എന്തോ പോലെ എനിക്കും തോന്നാതല്ല ............ നന്ദി ............. ആദ്യമേയുള്ള ഈ വരവിനും ,വരവെൽപ്പിനും................

    ReplyDelete
  3. എല്ലാം ഫാസ്റ്റായി. ഒരു പാട് ധ്വനികൾ ഒളിപ്പിച്ചു വെച്ച രചന ഒന്നുകൂടി വിശദമാക്കാമായിരുന്നു

    ReplyDelete
  4. അല്ല ഇതാണല്ലൊ റിയാലിറ്റി

    ReplyDelete
  5. മരണമെന്ന സത്യത്തിലേക്ക് നാം പൊയാല്‍ , പിന്നെന്തുണ്ട് ?
    ഇന്ന് ജീവിച്ചിരിക്കുമ്പൊള്‍ കാണുന്ന സ്നേഹപ്രകടനങ്ങള്‍ക്ക് അപ്പുറം
    ഇങ്ങനെയുള്ള ഷോകള്‍ " റിയാലിറ്റിയേ " പുറത്തേക്ക് കൊണ്ട് വരും ...!

    ReplyDelete
  6. കുറെ നാളായല്ലോ ...
    പക്ഷെ ഇത് നന്നായി എന്നഭിപ്രായം ഇല്ല ഇസ്മായിൽ .
    നല്ല കഥകൾ മുന്നേ വായിച്ചത് കൊണ്ട് മാത്രമല്ല , കൂടുതൽ പ്രതീക്ഷിക്കുന്നത് കൊണ്ട് കൂടിയാണ് .
    ആശംസകൾ

    ReplyDelete
    Replies
    1. എഴുതിയിട്ട് ഒരുപാടായി ഈ കഥ ................. കാത്തു വെച്ചിട്ടും മൂപ്പ് വന്നില്ല .......... പഴുക്കുന്നതിനു മുൻപ് പോസ് റ്റിയതാണ് കുഴപ്പമായത് ............ നന്ദി ........... വരവിനും ,വിലയേറിയ അഭിപ്രായത്തിനും ..............

      Delete
  7. അവസാനം അല്പം ചെത്തിമിനുക്കിയിരുന്നെങ്കില്‍ കഥക്ക് തിളക്കമേറുമെന്ന് തോന്നി മാഷെ.സംഭാഷണത്തോടെ നിര്‍ത്തിയിരുന്നുവെങ്കില്‍.........
    ആശംസകള്‍

    ReplyDelete
  8. കൊള്ളാം ഒരു പാട് വലിച്ചു നീട്ടാതെ വളരെ രസകരമായി പറഞ്ഞു .
    എന്‍റെ ഹ്യദയം നിറഞ്ഞ വിഷു ആശംസകളും . @PRAVAAHINY

    ReplyDelete
  9. വലിച്ചുനീട്ടാതെ പറഞ്ഞു.....

    ReplyDelete
  10. മുറ്റത്തെ ഇരുട്ടില്‍, ശ്വാസം നിലച്ചു പോയി അവള്‍ക്ക് .............
    ഒതുക്കു കല്ലുകളില്‍ വേച്ച്, എങ്ങോട്ടെന്നില്ലാതെ ഇറങ്ങി നടന്നു അവള്‍ ...

    പ്രാക്ടിക്കൽ ലൈഫിന്റെ ഗുണഫലം അനുഭവിക്കുന്ന ഒരു ഭാര്യ ആ സന്തോഷത്തിൽ അതിന്റെ ദൂഷ്യഫലവും അനുഭവിക്കാൻ ബാധ്യസ്ഥയാണ്.!
    അതിന് വിഷമിച്ചിട്ട് കാര്യമില്ല.!
    ആശംസകൾ.

    ReplyDelete
  11. പണി പാളി എന്ന് തോന്നുന്നത് റിയാലിറ്റി ഷോ കഴിയുമ്പോഴാണ്

    ReplyDelete
  12. കാലം മാറി, പരീക്ഷണങ്ങൾ പുതിയത് കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. :)
    കുറെ ആയല്ലോ കണ്ടിട്ട്.

    ReplyDelete
  13. ഇനീം നന്നാക്കാനാവുമായിരുന്നു കേട്ടോ ഈ കഥ...

    ReplyDelete
  14. Small is beautiful ennullathu onnu koodi kaanichu thannu....
    athi manoharam....
    Warm Regards ... Santhosh Nair
    http://www.sulthankada.blogspot.in/

    ReplyDelete
  15. ഞാനാദ്യമായി ഒന്നെത്തി നോക്കിയതാ.. ഇതിലും മുന്തിയ കഥകളുണ്ടെന്നു മറ്റുള്ളവര്‍ പറയുന്നു. നോക്കട്ടെ.

    ReplyDelete
  16. Ithu kadhayalla kadhayile kaaryamaaaa
    \

    ReplyDelete
  17. ഇത്ര ഒതുക്കി പറയാം അല്ലെ മാഷെ നന്നായിരിക്കുന്നു

    ReplyDelete