ജാലകം

Wednesday, December 3, 2014

സ്ത്രീ ജന്മം ..........

അവൾ വലതു കാൽ വെച്ച് കയറിയതിൽ പിന്നെ വീടിനെന്തൊരു ഐശ്വര്യമാണ്....
വീടാകെ അടിച്ച് തുടച്ച് മെഴുകി വെച്ചിരിക്കുന്നൂ അവൾ....!
തീൻ മേശയിൽ അയാൾക്കേറെ ഇഷ്ടമായ നാല് മണിപ്പലഹാരം.
ഈറനണിഞ്ഞ്,കളഭം ചാർത്തി മുല്ലപ്പൂ സുഗന്ധവുമായി അവൾ ചാരെ.

അലക്കിത്തേച്ച ഉടുപുടവയണിഞ്ഞ് ടീവിയുടെ മുന്നിലിരിക്കുന്ന അമ്മയുടെ മുഖത്തും നിറഞ്ഞ സംതൃപ്തി.
''എന്റെ ഭാഗ്യം .സന്തോഷമായെനിക്ക്''.
അയാൾ  പറഞ്ഞു.
ഇന്റെ പൊന്നെ.....കരളൂസേ ......''
ഇതിനൊക്കെ പകരം നിനക്ക് ഞാൻ എന്താണ് തരിക.....''?

എല്ലാം കേട്ട് അപ്പുറത്തിരിക്കുന്ന അമ്മക്ക് ശ്വാസം മുട്ട്.
ഇത്ര കാലവും തലയിലും താഴത്തും വെക്കാതെ വളർത്തിയ മോനാണ്.
എന്നിട്ടിപ്പോ,ഇന്നലെ വന്നു കയറിയ അവളുടെ കയ്യിലെ തിരിപ്പണ്ടം.....
അമ്മ പറഞ്ഞു .
ഇന്റൊനൊരു കാര്യം ചെയ്യ്‌.വടക്ക് മുറീലെ കാൽ പെട്ടീലുണ്ട് പോരെന്റെ ആധാരം.അതെടുത്ത് ഓൾക്ക് അങ്ങ് കൊട്.....
ഇതൊക്കെ കണ്ടും പൊറുത്തും നിക്കാൻ എന്നെ കൊണ്ട് വയ്യ .ഞാൻ വല്ല അഗതി മന്ദിരത്തിലും പോയി കിടന്നോളാം......''
അയാളുടെ ഉള്ളിലൊരു വെള്ളിടി വെട്ടി.
പുറത്ത് പേമാരി പെയ്ത് തുടങ്ങിയിരുന്നു.

4 comments:

  1. ഹഹ
    ആരായാലും വിഷമിച്ചുപോകും!!

    ReplyDelete
  2. ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്നേ.

    ReplyDelete
  3. അമ്മായിയമ്മ മരുമകള്‍ പ്രതിസന്ധി ഒരു ആഗോള പ്രതിഭാസമാണ് പോന്നെ !!! :)

    ReplyDelete
  4. ഇപ്പറഞ്ഞതില്‍ മന ശാസ്ത്രമുണ്ട്

    ReplyDelete