ജാലകം

Monday, April 30, 2012

അടുക്കളക്കോളേജ്

ഏറെ നാളത്തെ ഇട വേളക്ക് ശേഷം   ആ കൂട്ടുകാരികള്‍ ഫെയിസ് ബുക്കില്‍ വെച്ചാണ്  കണ്ടു മുട്ടുന്നത് .
നിഹാല -നിലീന -നിലോഫറ  
''ഞാനിപ്പോള്‍ ഒരു മാനെജ്മെന്റ്  സ്കൂളില്‍ അധ്യാപികയാണ്.
ലക്ഷങ്ങള്‍ ഒരുപാട് കൊടുക്കേണ്ടി വന്നു,പോസ്റ്റ്‌ തരമാകാന്‍..............''
നിഹാല സങ്കടം പറഞ്ഞു .
നിലീനക്കും ഏറെ പറയാനുണ്ടായിരുന്നു .അവളും ലക്ഷങ്ങള്‍ എത്രയോ കൊടുത്താണ് നഗരത്തിലെ ക്രിസ്ത്യന്‍ കോളേജില്‍ ലക്ചറായി ജോയിന്‍ ചെയ്തിരിക്കുന്നത് .
ഒടുവില്‍ എല്ലാം കേട്ടിരുന്ന, ഈയിടെ മാത്രം വിവാഹിതയായ നിലോഫറ   ഇങ്ങനെ കമന്റിട്ടു .
''ലക്ഷങ്ങള്‍ എത്ര ചിലവായെന്നു കണക്കില്ല .......മാനേജര്‍ക്ക് ഒരു കാറും കൊടുക്കേണ്ടി വന്നു.......''
''ജോലി -അവിടുത്തെ കിച്ചണ്‍ കോളേജില്‍ ഒരു ലാസ്റ്റ് ഗ്രയിഡു ജീവനക്കാരിയായിട്ടാണെന്നു മാത്രം ..........''
അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുമ്പോള്‍ എല്ലാം മറന്നു ചിരിക്കാന്‍ ശ്രമിക്കുകയായിരുന്നു നിലോഫറ..........



28 comments:

  1. ഹഹ.. അടുക്കള കോളേജ് കൊള്ളാലോ...
    ലക്ഷങ്ങളും കാറും കൊടുത്താലെന്താ... മാനേജരെ പോലും മാനേജ് ചെയ്യാലോ...??

    ReplyDelete
  2. പോസ്റ്റിലെ ഫോട്ടോക്ക് കാപ്പാടിനോട് കടപ്പാട് .................

    ReplyDelete
  3. എവിടേക്കായാലും ഇപ്പോള്‍ കോടികളാണ്.
    കിച്ചന്‍ കോളേജ്‌ ആകുമ്പോള്‍ ഇനി ഒന്നും കൊടുക്കേണ്ടല്ലോ.

    ReplyDelete
  4. നിലോഫറയുടെ ചിരിയില്‍............
    ആശംസകള്‍

    ReplyDelete
  5. കുറഞ്ഞ വരികളില്‍.,പറയാനുള്ളത് ഭംഗിയായി പറഞ്ഞു.....

    ReplyDelete
  6. കൊള്ളാം ,മുള്ളുള്ള നര്‍മ്മം .ഭാവുകങ്ങള്‍

    ReplyDelete
  7. മിനിക്കഥയിലെ നര്‍മ്മം നന്നായി.... നിലോഫറയാണ്‌ ബുദ്ധിമതി :)

    ReplyDelete
  8. നര്‍മ്മത്തിലും ജീവിത കാഴ്ചകള്‍ നന്നായി പറഞ്ഞു.. അഭിനന്ദനങ്ങള്‍...:)

    ReplyDelete
  9. ജോലിയും ഭര്‍ത്താവും എല്ലാം പണം കൊടുത്ത് വാങ്ങുന്നത് തന്നെ. ഭാഗ്യമാണ് ഗ്രേഡ് നിശ്ചയിക്കുന്നത് എന്ന് മാത്രം.

    ReplyDelete
  10. സ്ത്രീധനത്തിന്റെ പേരില്‍ കുടുംബം
    വറ്റി പൊകുമ്പൊഴും , വാക്കുകളില്‍
    പ്രതിഷേധിച്ച് മറവില്‍ വാങ്ങുന്നവര്‍ കൂടുന്നു ..
    ഒരു സ്ത്രീ കൈമടക്ക് നല്‍കി ജോലി നേടുമ്പൊള്‍
    സ്വയം പര്യാപ്ത ആകുന്നുണ്ടാകാം ..
    എന്നാലീ അടുക്കള കോളേജില്‍ ജോലിക്ക്
    വേണ്ടി കൊടുക്കുന്നതോ പൊട്ടേ .. ജീവിതമോ ..
    ഇത്രയും വാങ്ങുന്നവന്റെ ആര്‍ത്തി തീരുമോ മരിക്കുവോളം ..
    മറ്റു രണ്ടു പേര്‍ക്കും മാസമാസം കിട്ടുന്ന ശമ്പളം പൊലെ
    ഈ പാവത്തിനും ശമ്പളമായി മാസത്തിലെങ്കിലും ഇത്തിരി
    സ്നേഹം കിട്ടിയാല്‍ അതും ലാഭം തന്നെ ..
    ചിന്തനീയമീ വരികള്‍ ഇസ്മയില്‍ ..

    ReplyDelete
  11. ഇസ്മയില്‍ അത്തോളി,,,കുറഞ്ഞ വാക്കുകൾ... ചെറിയ കഥ.. വലിയ ആശയം. വളരെ നന്നായിരിയ്ക്കുന്നു... അഭിനന്ദനങ്ങൾ..

    ReplyDelete
  12. കിച്ചൻ കോളേജ് അത്ര കൊച്ചൻ കോളേജൊന്നുമല്ല!
    ഹാ!
    കഥ കൊള്ളാം!

    ReplyDelete
  13. കുഞ്ഞു കഥ കൊള്ളാം.

    കിച്ചൻ കോളേജ് അത്ര കൊച്ചൻ കോളേജ് ഒന്നുമല്ല!

    ReplyDelete
  14. ഇതാ പറഞ്ഞത് കാര്യങ്ങളെ സമാധാന പരമായി കണ്ടാല്‍ ജീവിതം സുന്ദരം ആകുമെന്ന്

    ReplyDelete
  15. കൊച്ചു വാക്കുകളുടെ വലിയ പക്വത വീണ്ടും കാണിച്ചു തന്നു ഇസ്മായില്‍ക.
    നര്‍മ്മത്തില്‍ കലക്കിയ മര്‍മം. അല്ല, മര്‍മ്മത്തില്‍ ചാലിച്ച നര്‍മം..!
    അല്ലെങ്കിലും അടുക്കള തന്നെയല്ലേ, മറ്റേതു കോളെജിനെക്കാളും ജീവിതാനഭവങ്ങളും അറിവും ആര്ജ്ജിക്കാനാവുന്നൊരിടം..?
    നല്ല പോസ്റ്റ്‌..ആശംസകള്‍..

    ReplyDelete
  16. ഒരു ചെറിയ കഥ.
    വലിയ കാര്യം, സന്ദേശം,
    പിന്നെ നര്‍മ്മം കലര്‍ത്തിയ അവതരണം.
    നന്നായി ഇസ്മായീല്‍

    ReplyDelete
  17. സുന്ദരം ഗംഭീരം ട്ടോ. അപാരം ഈ കുഞ്ഞുകഥ ! ഇത്രയ്ക്കും കുഞ്ഞു കഥയിൽ അടുക്കള കോളേജിന്റെ എല്ലാ രസങ്ങളും വിശദീകരിച്ച അങ്ങേക്ക് നമസ്കാരം. സുന്ദരമായിരിക്കുന്നൂ അടുക്കള കോളേജ്. ആശംസകൾ.

    ReplyDelete
  18. ജോര്‍.
    അടുക്കളക്കോളേജ് സൂക്ഷ്മമായിട്ടുണ്ട്.

    ReplyDelete
  19. ആ കാര്‍ കൊണ്ടും ലക്ഷങ്ങള്‍ കൊണ്ടും തീരുന്നില്ലല്ലോ ,,,പിന്നെയും വരുന്നില്ലേ മാമൂലുകളും ആചാരങ്ങളും ....അസൂയാവഹം ഈ മിനിക്കഥാ രചന ,

    ReplyDelete
  20. പ്രിയ സുഹൃത്തേ,

    ഞാനും താങ്കളെപ്പോലെ വളര്‍ന്നു വരുന്ന ഒരു എളിയ എഴുത്തുകാരനാണ്‌. മുപ്പതോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഒരു പുതിയ സംരംഭത്തിന് നാന്ദി കുറിക്കുവാന്‍ എനിക്ക് താങ്കളുടെ സഹായം ആവശ്യപ്പെടാനാണ് ഈ കുറിപ്പെഴുതുന്നത്.

    ഞാന്‍ ഈയിടെ ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി അതുമായി ഒരു പ്രമുഖ വാരികയുടെ പത്രാധിപരെ കാണുവാന്‍ പോയി. പക്ഷെ അദ്ദേഹം അത് വായിച്ച് നോക്കുന്നത് പോയിട്ട് ഒന്ന് വാങ്ങി നോക്കുവാന്‍ പോലും തയ്യാറായില്ല. പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ ആവശ്യമില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒന്ന് വായിച്ച് നോക്കിയിട്ട് തിരികെ തന്നോളൂ എന്ന് പറഞ്ഞപ്പോള്‍ വായിച്ച് നോക്കേണ്ട കാര്യമൊന്നുമില്ലെന്നും പുതിയ എഴുത്തുകാര്‍ എഴുതുന്നതൊന്നും ഇനി അത് എത്ര നല്ലതാണെങ്കിലും വായനക്കാര്‍ക്ക് വേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുതിയ ആളുകളുടെയൊക്കെ കഥകള്‍ ആര്‍ക്കു വേണം? എന്നാണ് അദ്ദേഹം ചോദിച്ചത്.

    വലിയ എഴുത്തുകാര്‍ കുത്തിക്കുറിച്ചു വിടുന്ന ഏത് ചവറുകളും അവരുടെ വീട്ടുപടിക്കല്‍ കാത്തു കെട്ടിക്കിടന്ന് വാങ്ങിക്കൊണ്ടുപോയി പ്രസിദ്ധീകരിക്കുന്ന ഈ പത്രാധിപന്മാര്‍ നമ്മെപ്പോലുള്ള പുതിയ എഴുത്തുകാര്‍ എത്ര നല്ല സൃഷ്ടികള്‍ എഴുതി അയച്ചാലും ഒന്ന് വായിച്ച് നോക്കുക പോലും ചെയ്യാതെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയാണ്‌ പതിവ്.

    ഈ സ്ഥിതിക്ക് ഒരു മാറ്റം വരേണ്ടത് അത്യാവശ്യമല്ലേ? ഇവിടെ ഒരു എം.ടിയും മുകുന്ദനും പുനത്തിലും മാത്രം മതിയോ? അവരുടെ കാലശേഷവും ഇവിടെ സാഹിത്യവും വായനയും നില നില്‍ക്കേണ്ടേ?

    മേല്‍ പറഞ്ഞ പത്രാധിപരുടെ മുന്നില്‍ നിന്ന് ഇറങ്ങിവന്ന ശേഷം ഞാനൊരു കാര്യം മനസ്സിലുറപ്പിച്ചിരിക്കുകയാണ്. ഇനി ഒരു കാരണവശാലും ഞാന്‍ ആ നോവലും കൊണ്ട് മറ്റൊരു പത്രാധിപരെ കാണാന്‍ പോകില്ല . ഇന്ന് മുതല്‍ ഞാനതെന്‍റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ പോകുകയാണ്. 'മുഖം' എന്ന് പേരിട്ടിരിക്കുന്ന ഈ നോവല്‍ ആദ്യന്തം ഉദ്വേഗഭരിതമായ, സസ്പെന്‍സ് നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ്.വായനക്കാര്‍ക്ക് മടുപ്പ് തോന്നാതിരിക്കാന്‍ ഓരോ വരിയിലും, ഓരോ സംഭാഷണത്തിലും ഞാന്‍ വളരെയധികം ശ്രദ്ധ കൊടുത്തിട്ടുണ്ട്‌.

    ഇന്ന് മുതല്‍ ഞാന്‍ ഇതിന്‍റെ ഓരോ അദ്ധ്യായങ്ങളായി പോസ്റ്റ്‌ ചെയ്യാന്‍ തുടങ്ങുകയാണ്. താങ്കള്‍ ഇത് മുടങ്ങാതെ വായിച്ച് താങ്കളുടെ മൂല്യവത്തായ അഭിപ്രായ നിര്‍ദേശങ്ങള്‍ നല്‍കി എന്നിലെ എളിയ കലാകാരനെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. താങ്കള്‍ പറയുന്ന നല്ല അഭിപ്രായങ്ങളെ സ്വീകരിക്കുന്ന അതേ ഹൃദയവിശാലതയോടെ താങ്കളുടെ വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവ യഥാസമയം തിരുത്തി മുന്നോട്ട് പോകുമെന്നും ഞാന്‍ ഇതിനാല്‍ ഉറപ്പു നല്‍കുന്നു. നോവല്‍ നല്ലതല്ല എന്ന് വായനക്കാര്‍ക്ക് തോന്നുന്ന പക്ഷം അത് എന്നെ അറിയിച്ചാല്‍ അന്ന് തൊട്ട് ഈ നോവല്‍ പോസ്റ്റ്‌ ചെയ്യുന്നത് ഞാന്‍ നിര്‍ത്തിവെക്കുന്നതാണെന്നും നിങ്ങളെ അറിയിക്കുന്നു. ഇതിന്‍റെ ലിങ്ക് താങ്കളുടെ സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കണമെന്നും അപേക്ഷിക്കുന്നു.

    എനിക്ക് എന്‍റെ നോവല്‍ നല്ലതാണെന്ന് വിശ്വാസമുണ്ട്‌. അത് മറ്റുള്ളവര്‍ക്കും കൂടി കാണിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനവുമായി ഇറങ്ങിയത്‌. പുതിയ എഴുത്തുകാരുടെ രചനകളെല്ലാം മോശമാണെന്ന ധാരണ തിരുത്തിക്കുറിക്കുവാനുള്ള ഒരു എളിയ ശ്രമം കൂടിയാണിത് . ഇതിലേക്ക് താങ്കളുടെ നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.

    എന്ന്,
    വിനീതന്‍
    കെ. പി നജീമുദ്ദീന്‍

    ReplyDelete
  21. eniku ezhuthil athra parijayamonnumilla. ennalum oru kochu blog und. ennathe kalathu padithatginu onnum oru vilayum illa ennu thonnunnu. kollam eniku ishtamaayi

    ReplyDelete
  22. നന്നായി പറഞ്ഞു

    ReplyDelete
  23. കിച്ചണ്‍ കോളേജു തകര്‍ത്തു...):

    ReplyDelete
  24. ശമ്പളമില്ലാത്ത ലാസ്റ്റ്‌ ഗ്രേഡ്‌ ജോലിക്ക് എത്രയാ ലക്ഷങ്ങള്‍. നന്നായി പറഞ്ഞു.

    ReplyDelete
  25. പ്രിയപ്പെട്ട സുഹൃത്തേ,
    എത്ര മനോഹരമായി ചില സത്യങ്ങള്‍ പറഞ്ഞു! വളരെ ഇഷ്ട്ടപ്പെട്ടു.
    അടുക്കളകോളേജ് എന്ന് മതി......! അതാണ് ഭംഗി!
    ചുരുക്കം വരികളില്‍ പറഞ്ഞ ഈ പോസ്റ്റിനു അഭിനന്ദനങ്ങള്‍ !
    സസ്നേഹം,
    അനു

    ReplyDelete
  26. കുറഞ്ഞ വരികളില്‍ വലിയ കാര്യം മനോഹരമായി അവതരിപ്പിച്ചു ഇസ്മൈല്‍ക്കാ ..... സംഗതി സൂപ്പര്‍ ..............

    ReplyDelete