ജാലകം

Saturday, August 25, 2012

സ്റ്റാഫ്റൂം

വടി വെച്ച് അളന്നും, 
വര വെച്ച് മുറിച്ചും,
ഗൌരവത്തിന്‍റെ  പര്യായമായി  
വള്ളിച്ചൂരല് പോലെ , 
ഒരു ഹെഡ്മിസ്ട്രസ്സ് .......
വാക്കില്‍പുകയും, 
നോക്കില്‍ പുകച്ചിലുമായി ,
സള്‍ഫ്യുരിക് ആസിഡ് 
പോലെ അനന്തന്‍  മാഷ്‌...............

ഒരു പാട് ഹരിച്ചും, 
അത് കൊണ്ട് ഗുണിച്ചും, 
കൂട്ടീട്ടും കിഴിച്ചിട്ടും- 
കഴിഞ്ഞതെല്ലാം കണക്കായി 
പോയെന്നു സുഗുണന്‍മാഷ്‌........... 

എന്ത് വിളഞ്ഞ മക്കളാണപ്പാ- 
കാലം അരിവാള് പോലെ, 
വളഞ്ഞു പോയെന്നു. 
മധുര മലയാളത്തില്‍ ,
മധു മാഷ്‌ ..........

മധു   മാഷെ  കെട്ടിയതില്‍ പിന്നെ, 
ജീവിതത്തിന്റെ ക്വഥനാങ്കം ,
തന്നെ മാറി പോയെന്നു, 
മെറീന ടീച്ചര്‍ ............

പിച്ചകപ്പൂ എം ബ്രോയിഡറി, 
ചെയ്ത ഇളം നീല സാരിയില്‍ . 
ഇനിയും എത്തിയില്ലല്ലോ 
നമ്മുടെ സുസ്മിത ടീച്ചര്‍ ...........  

Iam ten minuts late,
എന്ന്  സ്റ്റാഫ് സെക്രട്ടറിയുടെ 
മൊബൈലില്‍ മിന്നുന്നുണ്ട് 
ടീച്ചറുടെ മേഘ മല്‍ഹാറ് .........

ഫസ് റ്റ് , സെക്കന്‍ഡ്‌ ബെല്‍ , പ്രാര്‍ഥന  ............
വന്നല്ലോ, 
സൂര്യകാന്തിപ്പാടം
പൂത്ത പോലൊരു പുടവയില്‍ 
ചൊടിയില്‍ വിയര്‍പ്പും 
ചന്തവും ചാലിച്ച് സുസ്മിത ടീച്ചര്‍ ............

ഇടിമഴപ്പിറ്റേന്നു,
ലില്ലിപ്പൂ വിരിഞ്ഞ, 
ബംഗ്ലാപറമ്പ് പോലെ, 
ആയല്ലോ നമ്മുടെ സ്റ്റാഫ് റൂം.......... 

പുതിയ സാരിയില്‍ , ടീച്ചര്‍ക്ക് 
പത്തു മിനിട്ടല്ല, 
പത്തു വയസ്സ് കുറഞ്ഞെന്നു, 
കണ്ണാടി മാറ്റുന്നുണ്ട് ,
കണ്ണ് മിഴിക്കുന്നുണ്ട്,
നമ്മുടെ പോക്കര് മാസ്സ്റ്ററ്..........  

ഇതിപ്പോ ഞാനോ മറ്റോ, 
ആയിരുന്നെങ്കില്‍ ,
കാണാമായിരുന്നു പുകില്‍ , 
എന്നൊരു  കുറുമ്പില്‍ , 
ഒന്ന് കൂടി കറുക്കുന്നുണ്ട് .
കുട്ടികളുടെ പെന്തക്കോസ്ത് .
നമ്മുടെ കത്രീന ടീച്ചറ് .........

നിങ്ങളൊക്കെ ഇങ്ങനെ 
നിന്നു  വൈകിയാല്‍ ,
പിള്ളേരൊക്കെ കിടന്നു വൈകൂലേന്നു 
വാച്ച് നോക്കുന്നുണ്ട്, മുരടനക്കുണ്ട് 
മൂലയിലെ വള്ളിച്ചൂരല് 
മുഖം കറുത്തിട്ട്
കണ്ണട വെച്ചിട്ട് ............

22 comments:

  1. ചന്തമേറിയ പൂവിലും ശഭളാഭമാം ശലഭത്തിലും ..........
    ചിന്തയാം മണി മന്ദിരത്തില്‍ വിളങ്ങുമീശ്വനെ വാഴ്ത്തുവിന്‍ ............

    ReplyDelete
  2. നല്ല രസമുണ്ട് ഇത് ഇസ്മായീല്‍ .
    ഒരു ചെമ്മനം ചാക്കോ സ്റ്റയില്‍.
    മനോഹരം

    ReplyDelete
  3. ചെറുവാടി പറഞ്ഞ പോലെ ഒരു ഒരു ടച്ച് .. വായിക്കാന്‍ സുഖമുള്ള പോസ്റ്റ്‌.. ആശംസകള്‍..

    ReplyDelete
  4. കൊള്ളാലോ...
    സംഗതി രസ്സായിട്ടുണ്ട് ...മാഷേ...

    ReplyDelete
  5. നന്നായിരുക്കുനു പ്രിയാ
    നല്ല രസമുണ്ട് വായിക്കാൻ

    ReplyDelete
  6. നന്നായേട്ടൊ ഇസ്മയിലേ ..
    നമ്മുടെ ഓര്‍മകളേ മുഴുവന്‍ തഴുകിയുണര്‍ത്തീ ..
    ഇപ്പൊഴും മായാതെ നില്‍ക്കുന്നണ്ടല്ലേ പലതും ..
    സ്കൂള്‍ കാലം . ഒരു സംഭവം തന്നെ , മറക്കുവനാകാത്തത് ..
    ഇസ്മയിലിന്റെ ശൈലീ വേറിട്ടത് തന്നെ ..
    "കൊദനാങ്കം" : ഈ വാക്കിനര്‍ത്ഥം എന്താ ??

    " ഹൃദ്യമായ ഓണാശംസ്കള്‍ സഖേ "

    ReplyDelete
    Replies
    1. ''ക്വഥനാങ്കം'' ആണ് ശരി .എഡിറ്റ് ചെയ്യുമ്പോള്‍ വിട്ടു പോയതാണ് .boiling point -എന്നര്‍ത്ഥം .ആറാം തരത്തില്‍ പഠിക്കുമ്പോള്‍ ക്ലാസ് ടീച്ചര്‍ക്ക് കുട്ടികളിട്ട ഇരട്ടപ്പേര് ഓര്‍മ്മയില്‍ .........നന്ദി .ഈവരവിനും ഓര്‍മ്മപ്പെടുത്തലിനും ..............

      Delete
  7. ഈ സ്റ്റാഫ് റൂം വിശേഷം വരികളിലൂടെ നന്നായി വർണ്ണിച്ചിരിക്കുന്നു.. ആശംസകൾ ഇസ്മായിൽ

    ReplyDelete
  8. താമസിച്ചു വന്ന ടീച്ചര്‍ക്ക് അല്പ്പം സൗന്ദര്യം കൂടിപ്പോയത് അവരുടെ തെറ്റാണോ മാഷേ? എങ്കിലും കവിത ഒരുപാട് ഇഷ്ടമായി... ആശംസകള്‍... കൂടെക്കൂടുന്നു.

    ReplyDelete
    Replies
    1. ഏതു സ്റ്റാഫ്‌ റൂമിലും കാണും ഒരു പങ്കജാക്ഷി ടീച്ചര്‍ എന്ന് പറഞ്ഞത് നമ്മുടെ അക്ബര്‍ മാഷ്‌ .അത് പോലെ തന്നെ ഈ സുസ്മിത ടീച്ചറും .........സന്തോഷം .ആദ്യമായുള്ള ഈവരവിലും നല്ല വാക്കിലും ......നന്ദി ..........

      Delete
  9. ഇത് നമ്മുടെയൊക്കെ സ്റ്റാഫ്റൂം തന്നെ ഇസ്മയിൽ മാഷെ....

    ഓണാശംസകൾ......

    ReplyDelete
  10. ഹൃദ്യമായിരിക്കുന്നു വരികള്‍.
    രസകരമായ വായനാനുഭവം.
    ഓണാശംസകള്‍

    ReplyDelete
  11. "മൂലയിലെ വള്ളിച്ചൂരല്
    മുഖം കറുത്തിട്ട്
    കണ്ണട വെച്ചിട്ട് ............"
    രസകരമായ ഓര്‍മ്മകളുമായി......
    നന്മ നിറഞ്ഞ ഓണാശംസകള്‍

    ReplyDelete
  12. “...വയസ്സ് കുറഞ്ഞെന്നു,
    കണ്ണാടി മാറ്റുന്നുണ്ട് ,
    കണ്ണ് മിഴിക്കുന്നുണ്ട്,
    നമ്മുടെ പോക്കര് മാസ്സ്റ്ററ്.......“

    ദ്..ഉസ്സാറായി മാഷേ..!
    ഓരോ വാക്കിലൂടെയും,വരികളിലൂടെയും തെളിയുന്നത്, ശരിക്കും ഒരു സ്റ്റാഫ് റൂം തന്നെ..! അളന്നു മുറിച്ചു ചാരിവച്ച ചൂരലിനു ചുറ്റുമുള്ള സ്റ്റാഫ് റൂം..!!

    ഇഷ്ട്ടപ്പെട്ടു കൂട്ടുകാരാ, ആശംസകള്‍..! പുലരി

    ReplyDelete
  13. രസായീട്ടോ ..ഇക്ക... സ്റാഫ് റൂം ...
    അപ്പൊ കഥകളില്‍ മാത്രമല്ല കവിതയിലും കത്തിക്കാന്നുള്ള മരുന്നുണ്ട് കയ്യില്‍ അല്ലെ ..ആശംസകള്‍ ... :))

    ReplyDelete
  14. നല്ല രസമുണ്ട് ഈ വരികള്‍ കേട്ടോ.അഭിനന്ദനങ്ങള്‍

    ReplyDelete
  15. ഹ, ഇസ്മായില്‍ കാ..
    ഇച്ചിരി വൈകിട്ടോ ഇങ്ങോട്ട് എത്തിപ്പെടാന്‍...
    "ബസ്‌ കിട്ടണ്ടേ, ബസ്‌.."

    പിന്നെ, കവിതയുണ്ടല്ലോ, നല്ല ചൂടുള്ള പപ്പടം തിന്നണ പോലെ...
    ഒരുപാടിഷ്ടായി..

    ഈ പടം ശരിക്കും നിങ്ങളെ സ്റ്റാഫ്‌ റൂം തന്നാണോ...?
    ആണെങ്കില്‍ നമ്മടെ സുസ്മിത ടീച്ചര്‍ ഈ അറ്റതിരിക്കുന്ന സൂര്യകാന്തിപാടം ആണോ എന്തോ...?

    “...വയസ്സ് കുറഞ്ഞെന്നു,
    കണ്ണാടി മാറ്റുന്നുണ്ട് ,
    കണ്ണ് മിഴിക്കുന്നുണ്ട്,
    നമ്മുടെ "ഇസ്മയില്‍" മാസ്സ്റ്ററ്.......!

    :)

    ആശംസകള്‍..

    ReplyDelete
  16. അല്ലാ, ഇതില്‍ ഇസ്മയില്‍ മാഷില്ലെ?

    ReplyDelete
  17. കലക്കി പൊളിച്ചു,...ഇഷ്ടം....

    ReplyDelete