ജാലകം

Tuesday, June 11, 2013

മഴയൊപ്പന

Harmony of rain (Sh@dows) Tags: rain june olympus kerala raining 2007 thrissur mansoon sarin mazha sarinsoman keralarain keralamonsoon pathayapura kanjiratharaveedu mazhakalam
 നാലക മുറ്റത്തൊരു കാറ്റെത്തി.
ചാറ്റൽ മഴയും കൂടെയെത്തി.
വെള്ളി ഉറുപ്പിക മാത്താവിട്ട്,*
ചമഞ്ഞൊരുങ്ങി മിന്നലുമെത്തി.

കാതിൽ ചിറ്റു മലിക്കത്തിട്ടു,
വള്ളിത്തുടരിൻ കുമ്മത്തിട്ടു,
കമ്പിത്തിരിയായ് കാതില മിന്നി,*
പുള്ളിത്തട്ടം ലങ്കിമറിഞ്ഞു.

കാന്തവിളക്കായ് മിന്നിക്കത്തും,
മിന്നൽകൊടിയെ നടുവിലിരുത്തി,
ഇറയിൽ ഊഞ്ഞാൽ വള്ളികൾ കെട്ടി,
മയിലാഞ്ചിക്കൈ കൊട്ടിപ്പാടി,
മഴ മൊഞ്ചെത്തികളൂഞ്ഞാലാടി.

പനിനീർ കൂജകൾ തട്ടി മറിഞ്ഞ് 
പുതുമണ്ണത്തറ്ഗന്ധമണിഞ്ഞ്‌ 
മഴ വില്ലുറുമാൽ ചേലിൽ കെട്ടി 
ആകാശക്കറു -കാറിൽ കയറി,
ഇടി മണവാളൻ  വിരുന്നിനെത്തി.

ദഫ്ഫും തുടിയും പെട്ടിപ്പാട്ടും,
ചീനിക്കുഴലും മുട്ടും വിളിയും.
കൊമ്പും കുഴലും ചെണ്ടക്കാരും,
അറബന മേളം, താളം മേളം .
തുള്ളിക്കൊരു കുടം കല്യാണപ്പുര...........

* വെള്ളി നാണയം പോലെ പ്രിന്റു ചെയ്ത കസവു തുന്നിയ വിവാഹ വസ്ത്രം..
*മലബാറിലെ പഴയ കാല മുസ്‌ലിം ആട ആഭരണങ്ങൾ.



19 comments:

  1. പുന്നാരപ്പൂം പെണ്ണിന്റെ കല്യാണം ബഹു ജോറ് .............
    പയിക്കുന്നോരെല്ലാരും ബെയിച്ചൂടിൻ നെയ്ച്ചോറ്‌............

    ReplyDelete
  2. പെരുമഴക്കൊപ്പം പാടിക്കളിക്കാന്‍,......
    മഴയുടെ ലഹരി നുണയാന്‍.....
    നല്ലൊരു മഴയൊപ്പന!! - ഇഷ്ടമായി

    ReplyDelete
  3. അതെ മഴയോപ്പന. ജോറായി.

    ReplyDelete
  4. മഴയുടെ വരവിനെ താളമേളങ്ങളോടെ എതിരേറ്റത് ആസ്വാദ്യകരമായി.
    ആശംസകള്‍

    ReplyDelete
  5. ഇഷ്ടപ്പെട്ടൂ ഈ മഴയൊപ്പന...

    ReplyDelete
  6. മഴയൊപ്പന:-
    നല്ല താള മികവോടെ പാടി

    ReplyDelete
  7. കൊള്ളാലോ ഈ ഒപ്പന.... :)

    ReplyDelete
  8. അസ്സലായി.. നല്ല താളത്തോടെ ചൊല്ലാം

    ReplyDelete
  9. Jorayirikunnu, mazhaye varnichu neee mathi varunilla, alle, pakhe ee mazhakk oru irunda kaaro kolo onnum illa ellam minnunna labaas thanne....

    ReplyDelete
  10. Mashayude Muslim vivarthanam...
    kollaam manoharamaayittundu...
    Veendum ezhuthuka...

    ReplyDelete
  11. കാന്തവിളക്കായ് മിന്നിക്കത്തും,
    മിന്നൽകൊടിയെ നടുവിലിരുത്തി,
    ഇറയിൽ ഊഞ്ഞാൽ വള്ളികൾ കെട്ടി,
    മയിലാഞ്ചിക്കൈ കൊട്ടിപ്പാടി,
    മഴ മൊഞ്ചെത്തികളൂഞ്ഞാലാടി.

    ഇറയത് ഒഴുകിവീഴുന്ന മഴനൂല്‍ പോലെ
    അതി സുന്ദരമായൊരു പാട്ട്.
    നല്ലൊരു ഒപ്പന കണ്ടപോലെ
    മനസ്സ് നിറഞ്ഞു..
    ഇവിടെ വന്നില്ലെങ്കില്‍ ഒരു നഷ്ടമായേനെ.

    ReplyDelete
  12. മഴക്കവിതകള്‍ ധാരാളം വായിച്ചിരിക്കുന്നു. പക്ഷെ വിത്യസ്തമായൊരു ശൈലിയില്‍ ഒരു മഴ ഒപ്പനക്കവിത കണ്ടത് ആദ്യം. വളരെ ഇഷ്ടപ്പെട്ടു. ഉചിതമായ ഉപമകള്‍ .ആശംസകള്‍

    ReplyDelete
  13. മഴയും ഒപ്പനയും നന്നായി.. :)

    ReplyDelete
  14. നന്നായിട്ടുണ്ടേ മഴയുടെ ഒപ്പന താളം

    ReplyDelete
  15. നന്നായിട്ടുണ്ടേ മഴയുടെ ഒപ്പന താളം

    ReplyDelete
  16. നന്നായി ബോധിച്ചു....മഴയൊപ്പന..... അനുമോദനങ്ങള്‍.....

    ReplyDelete