ജാലകം

Thursday, September 8, 2011

ഇര തേടുന്ന അമ്മ

ഒരു പ്രവര്‍ത്തി ദിനത്തിന്‍റെ എല്ലാ രൌദ്ര ഭാവങ്ങളും ഏറ്റു വാങ്ങിയ ഒരു
തിങ്കളാഴ്ചയി ലേക്കാണ് മാലിനി ടീച്ചറുടെ പ്രഭാതം കണ്ണ് തുറന്നിരിക്കുന്നത്.
ഒരിക്കലും ഉറങ്ങാതെ,ജീവിതവും കവച്ചു വെച്ച് ഓടിക്കൊണ്ടിരിക്കുന്ന ക്ലോക്ക് സൂചി തന്നെ നോക്കി പരിഹസിക്കുന്ന പോലെ തോന്നി ടീച്ചര്‍ക്ക്‌...................
ഉറക്കമുണര്‍ന്നാല്‍ തല വേദന -തൊണ്ടയും മൂക്കും അടച്ചു കെട്ടുന്ന അസ്വസ്ഥത.
വേവലാതികളില്ലാതെ പുറം തിരിഞ്ഞുറങ്ങുന്ന ഭര്‍ത്താവിന്നും നിലത്തു കോസടി വിരിച്ചുറങ്ങുന്ന മക്കള്‍ക്കുമിടയില്‍ ഒരു നിമിഷം എല്ലാം മറന്നു അവള്‍ ഇരുന്നു...

പുറത്തു ലോകം പൂര്‍ണ്ണമായും  ഉണര്‍ന്നു കഴിഞ്ഞിരുന്നു.......
ഭര്‍ത്താവിനും കുട്ടികള്‍ക്കും ഓഫീസിനും സ്കൂളിനുമിടയില്‍ ചക്ക് കുറ്റിയില്‍ കെട്ടിയ എരുതിനെ പ്പോലെ ടീച്ചറുടെ ഒരു ദിവസത്തെ ജീവിതം
അടുക്കളയില്‍ ചുറ്റിത്തുടങ്ങുകയാണ്.


തലേ രാത്രിയിലെ അശ്രദ്ധയില്‍ കൂടയില്‍ നിന്നും രക്ഷപ്പെട്ട പാമ്പിനെ പ്പോലെ അടുക്കളയില്‍ പതിയിരിക്കുന്ന ദുരന്ത സാന്നിധ്യം ടീച്ചര്‍ അറിഞ്ഞതേയില്ല.
തീപ്പെട്ടിക്കോലുരച്ചു ബെര്‍ണറിലേക്ക് നീട്ടും മുമ്പേ.......
ഗ്യാസുകുറ്റിയിലെ പാമ്പ് ആയിരം തീനാവുകള്‍ നീട്ടി....
മുഴുവനും വെന്തു പോയ ശരീരത്തില്‍ നിന്നും ജീവന്‍റെ കെട്ട്ഊരിയെടുത്തു യാത്രയാവുമ്പോഴും ടീച്ചറുടെ നെഞ്ചകത്ത് വേവലാതി തീര്‍ന്നിരുന്നില്ല...ഭര്‍ത്താവ്.... കുട്ടികള്‍.....  ബ്രേക്ക് ഫാസ്റ്റ്..... സ്കൂള്‍ .......
                                                                                               

29 comments:

  1. മരണത്തിലും മറക്കാത്ത ആത്മ ബന്ധം...നന്നായിരിക്കുന്നു.

    ReplyDelete
  2. കഥ നന്നായിരിക്കുന്നൂ മാഷെ..!
    മറ്റു കഥകളും വായിച്ചു.എല്ലാം നന്നായിട്ടുണ്ട്..
    കൂടുതല്‍ എഴുതുക, അതുപോലെ മറ്റു ബ്ലോഗുകളിലേക്കും ചെന്ന് സാന്നിധ്യം അറിയിക്കുക.
    അത്തോളിക്കഥയില്‍ ആളു കൂടും..ഉറപ്പ്.
    എല്ലാഭാവുകങ്ങളും നേരുന്നു.
    ആശംസകളോടെ
    പുലരി

    ReplyDelete
  3. കഥ നന്നായിട്ടുണ്ട്...ആശംസകള്‍.

    ReplyDelete
  4. ikka othiri nannayittund
    iniyum othiri ezhudooooo

    ReplyDelete
  5. കഥ നന്നായിട്ടുണ്ട്...

    ReplyDelete
  6. ഒരു സ്ത്രീയുടെ മനസ്സില്‍, മരണം കൂട്ടിക്കൊണ്ടു പോവുമ്പോള്‍ പോലും ഉണ്ടാവുന്ന ചിന്ത.....വീട്, ഭര്‍ത്താവ്, മക്കള്‍.
    നന്നായി എഴുതി. ആശംസകള്‍.

    ReplyDelete
  7. എപ്പോഴും വേവലാതിയോടെ ജീവിക്കുന്ന, അന്ത്യ നിമിഷങ്ങളിലും കടമകളുടെ ഭാരം പേറാന്‍ വിധിക്കപ്പെട്ട പാവം വനിതകള്‍ക്ക് ഇത് സമര്‍പ്പിക്കുക.

    (വരിമുറിക്കാതെ justified ആക്കി ടൈപ്പ് ചെയ്തു പോസ്ടിയാല്‍ ഭംഗി കൂടും )

    ReplyDelete
  8. കൊള്ളാം....എല്ലാ ആശംസകളും....ഞാനും കൂടെ കൂടട്ടെ....

    ReplyDelete
  9. നന്നയിട്ടുണ്ട്....എല്ലാ ആശംസകളും....

    ReplyDelete
  10. കൊള്ളാം....എല്ലാം വായിച്ചു.....ഇഷ്ടപ്പെട്ടു....ഇനിയും എഴുതുക...എല്ലാ ആശംസകളും....

    ReplyDelete
  11. തീപ്പെട്ടിക്കോലുരച്ചു ബെര്‍ണറിലേക്ക് നീട്ടും മുമ്പേ.......
    ഗ്യാസുകുറ്റിയിലെ പാമ്പ് ആയിരം തീനാവുകള്‍ നീട്ടി....
    മുഴുവനും വെന്തു പോയ ശരീരത്തില്‍ നിന്നും ജീവന്‍റെ കെട്ട്ഊരിയെടുത്തു യാത്രയാവുമ്പോഴും ടീച്ചറുടെ നെഞ്ചകത്ത് വേവലാതി തീര്‍ന്നിരുന്നില്ല...ഭര്‍ത്താവ്.... കുട്ടികള്‍..... ബ്രേക്ക് ഫാസ്റ്റ്..... സ്കൂള്‍ .......
    good..nannaiyirikkunnu.aashaya dridathayulla kavitha. ഘടികാര സൂചി പോലെ ഒരു യന്ത്രമാണ്‌ സ്ത്രീ ..പുരോഗമന വാദികളും സ്വാകാര്യ ജീവിതത്തില്‍ അത് സമ്മതിക്കും ..
    അമ്മിക്കല്ലില്‍ ഇഴഞ്ഞ്
    അയലില്ഉലഞ്ഞു
    വെളുക്കാതെ
    അലക്കു കല്ലിലും ...
    അന്തി പാതിരക്ക്
    കിണറ്റു വക്കില്
    ജീവിത ആഴങ്ങളെ
    കരക്കെത്തിക്കാന്
    ഏന്തി ഏന്തി വലയുന്നുണ്ടാകും .
    0‍ ‌ ‍ ‍ ‍ ‍ ‍ ‍ ‍ എന്റെ ഉമ്മ എന്ന കവിതയുടെ ഒരു ഭാഗം

    ReplyDelete
  12. ഭര്‍ത്താവിനും,കുട്ടികള്‍ക്കും,ഓഫീസിനും,സ്കൂളിനുമിടയില്‍ പിടയുന്ന ജീവിതങ്ങളെക്കറിച്ച് ചിന്തിക്കാന്‍ പ്രേരണയാവുന്നു കുറഞ്ഞ വാക്കുകളില്‍ കൊരുത്ത ഈ കഥാശില്‍പ്പം.

    ReplyDelete
  13. ചുരുങ്ങിയ വാക്കുകളില്‍ നൊമ്പരമുണര്‍ത്തുന്ന നല്ല ഒരു കഥ...നന്ദി
    ആശംസകള്‍

    ReplyDelete
  14. @ പ്രിയ ജിഫ്....ഇത്തവണയും താങ്കള്‍ തന്നെ ആദ്യം.........നന്ദി.
    @പുലരിയേട്ടാ......എന്ന് വിളിച്ചോട്ടേ....നിങ്ങളുടെ പേര് എന്റെ കീ ബോര്‍ഡിനു വഴങ്ങുന്നില്ല...നന്ദി....സന്ദര്‍ശനത്തിന്‌..............
    @ദുബയിക്കാരാ ഇനിയും വരുമല്ലോ..............
    @dilshakkutee vilayeariya abipraayangalkku nandi.
    @jubairiya salaam........നന്ദി ഈ വരവിനു.........മഹിളാ ചന്ദ്രികയില്‍ പ്രവാസത്തെക്കുറിച്ച കുറിമാനവും വായിച്ചു.അസ്സലായി...........
    @മയ്യഴിക്കാരാ..........ഇനിയും വരണേ....................
    @കളരി ആശാനേ.............വിലയേറിയ നിര്‍ദേശങ്ങള്‍ക്ക് നന്ദി...........
    @kadhu-നന്ദി കൂടെ കൂടിയതിനു...................
    @sakkeerkka-''ഉമ്മ ''പുതിയ സമാഹാരത്തിലെ കവിതയാണല്ലേ.............കെ ഇ എന്‍ എഴുതിയ അവതാരിക വായിച്ചു ,മാധ്യമത്തില്‍ . നന്ദി.............
    @നന്ദി പ്രദീപ്ജി..................നന്ദി..........

    ReplyDelete
  15. അതെ അത്താളി കാരാ ,ഗ്യാസിന്റെ ചീഞ്ഞ മണം കിട്ടിയില്ലേ നായികക്ക് ...നല്ല കഥ

    ReplyDelete
  16. എഴുത്തുകാരന് കഥയുടെ അവസാന ഭാഗത്തോട് നീതി പുലര്‍ത്താന്‍ സാധിച്ചെങ്കിലും മറ്റു ഭാഗങ്ങ്ള്‍ ആകര്‍ഷകമായി തോന്നിയില്ല.
    ആശംസ നേരുന്നു.

    ReplyDelete
  17. കഥ നന്നായി .മറ്റു കഥകളും വായിക്കുന്നുണ്ട് .

    ReplyDelete
  18. കഥ നന്നായി .മറ്റു കഥകളും വായിക്കുന്നുണ്ട് .

    ReplyDelete
  19. ബന്ദങ്ങളുടെ ആഴത്തെ കുറിച്ച് പറഞ്ഞ സെല്‍ഫിഷ് ലോകത്തില്‍ ഇന്ന് ഇതിനെല്ലാം സ്ഥാനമുണ്ടോ? എന്നതാണ് ഇന്നിന്റെ ചോദ്യം

    ReplyDelete
  20. മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുകയും
    അസ്വസ്തമാക്കുകയും ചെയ്യുന്ന കഥ.
    നന്നായി പറഞ്ഞിരിക്കുന്നു.

    ReplyDelete
  21. @ ഒടിയാ....കഥാ നായികക്ക് കലശലായ മൂക്കടപ്പുണ്ടെന്നു നേരത്തെ തന്നെ ജാമ്യമെടുത്തിരുന്നു.....ഈയുള്ളവന്‍.
    ഇനിയും ഒടിമറിയുമെന്നു പ്രതീക്ഷിക്കട്ടെ.....നന്ദി...
    @ നാരദരെ.....നാരായണ....നാരായണ....നന്ദി.....
    @കുസുമം...നന്ദി...അഭിനന്ദന പ്പൂമൊട്ടു തന്നതിന്.....
    @ ആഫ്രിക്കന്‍ മല്ലു....നന്ദി.....ഇനിയും.......
    @ കൊമ്പനിക്കാ....ഒരുപാട് നന്ദി......
    @സലാം.....നന്ദി.ഈ കയറി വരവിനു......

    ReplyDelete
  22. കഥകള്‍ ഒക്കെയും ആറ്റിക്കുറുക്കി തേച്ചുമിനുക്കിയത് തന്നെ. എന്നിരുന്നാലും, ഇക്കഥ വേറിട്ടുനില്‍ക്കുന്നു-ഒരു നീറ്റലോടെ.

    ReplyDelete
  23. ഇതിലെ എഴുത്ത്തിനേക്കാള്‍ ഇഷ്ട്ടമായത് ...എനിക്കിതിലെ ചിത്രമാണ് ഒത്തിരി ഇഷ്ട്ടമായി... അതിനാല്‍ ഈ ഫോട്ടോ ഞാന്‍ എടുത്തിരിക്കുന്നു സമ്മതത്തോടെ...

    ReplyDelete
  24. Kadha Vayichu Thudangi onnum manassilayilla paksha adi poli Fadu poocha

    ReplyDelete
  25. kadha nanaittunde.fadupoocha jeevanooda undo

    Fadil hassan

    ReplyDelete
  26. fadhupoocha oru paadu valuthaayi..........ippozhum kandan poochayude adi athinu kittaarundu....paavam fadhu poocha .............

    ReplyDelete
  27. ഇസ്മൈല്‍ക്ക്ക ഞാന്‍ വായിക്കാന്‍ വൈകിയോ ...?
    ഹൃദയം തൊട്ട അഗ്നിനാളങ്ങള്‍ പോലെ.. ഈ കുഞ്ഞു കഥ....
    ഒരു നൊമ്പരമാവുന്നു ...
    ആശംസകള്‍

    ReplyDelete